Monday, January 28, 2008

എഴുത്തുകാരന്‍

ഉള്ളിന്റെ ഉള്ളില്‍ ഒളിപ്പിച്ചുവച്ച
എന്റെ ജീവനെയാണ് ഞാന്‍
എഴുതി തീര്‍ക്കുന്നത്.
എനിക്കുവേണ്ടിയല്ലാര്‍ക്കോ വേണ്ടി
എഴുതി എഴുതി ഞാന്‍ മരിക്കുന്നു
എന്നിട്ടും എഴുത്തുകാരനെന്നല്ലെനിക്കു പേര്‍.
പെന്‍സിലാത്രെ!
ഫൂ...
ആര്‍ക്കുവേണം ഈ പകരംകിട്ടിയ നാമം.

4 comments:

Sharu (Ansha Muneer) said...

നല്ല ചിന്ത..... നല്ല കവിതയും

siva // ശിവ said...

വളരെ നല്ല ഭാവന...അഭിനന്ദനങ്ങള്‍...

ഏ.ആര്‍. നജീം said...

എഴുത്തുകാരന്‍ എന്ന് പറയപ്പെടുമ്പോഴും താന്‍ വെറും പെന്‍സില്‍ മാത്രമാണെന്ന് ചിന്തിക്കൂ...!
ചുമ്മ പറഞ്ഞതാ... നല്ലൊരാശയം :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

good