Wednesday, January 23, 2008

തീവണ്ടിയും അതിന്റെ തണ്ടും

ട്രെയിന്‍

രണ്ടു തണ്ടിലായി നീങ്ങുന്ന ഒട്ടനേകം
ശൌച്യാലയങ്ങളുടെ ഗന്ധവും
ജീവനില്ലാത്തനോട്ടങ്ങള്‍ പരസ്പരമെറിഞ്ഞ് രസിക്കും
യാത്രക്കാരുടെ ബന്ധവും
ചേര്‍ന്ന ഇരുമ്പു ട്രയിന്‍
എനിക്കൊരു ഹരമായിരുന്നു
അതിനേക്കാളാറെ വിരസതയും ആയിരുന്നു.
യാത്രക്കാരെ മുഴുവന്‍ ഇറക്കിവിട്ടിറ്റാറ്റിലോ പുഴയിലോ
ട്രയിന്‍പോയി ആത്മഹത്യ ചെയ്യുന്നതെന്റെ
സ്വപ്നമായിരുന്നു.



റയില്‍

കൂട്ടിമുട്ടാതെ കൈകള്‍ ചേര്‍ത്ത് വച്ച് കിടന്നുരുക്കു സ്വപ്നം കാണും
മെലിഞ്ഞ ഇണകള്‍
സ്വപ്നതകര്‍ച്ചകള്‍ക്ക് തലവയ്ചു കിടക്കാനൊരുക്കിയ
ഈര്‍ക്കില്‍ തലയണകള്‍
തലതകര്‍ന്നുചത്തവരുടെ തലതെറിച്ച ഓര്‍മ്മകള്‍
പരസ്പരം പറഞ്ഞു വെയില്‍ കാഞ്ഞ് ചിരിക്കുമവര്‍
അവരുടെ തലയ്ക്കുമുകളില്‍ മറ്റൊരു തീവണ്ടിയലറി
പാഞ്ഞുവരുന്നതുവരെ.

7 comments:

ദേശാടനകിളി said...

എന്റെ ബ്ലോഗില്‍ ലോഗിന്‍ ചെയ്യുമ്പോഴൊക്കെ എറര്‍ മെസേജ് പതിവായി വരുന്നു. ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് ഞാന്‍ ഫ്രെഷ് ആയിട്ട് എല്ലാം ഒരിക്കല്‍ കൂടി ഉണ്ടാക്കി സബ്മിറ്റ് ചെയ്യുന്നു. ആദ്യം എഴുതിയവരുടെ കമന്റുകള്‍ എന്ന അപൂര്‍വ്വ സമ്പാദ്യം ഇങ്ങനെ സൂക്ഷിക്കാം എന്നു പറഞ്ഞുതന്ന ആ സുഹൃത്തിനു നന്ദി.

അവരുടെ കമന്റുകള്‍ ക്ഷമാപണത്തോടെ ഇവിടെ തിരികെവയ്ക്കുന്നു

ദ്രൗപദി said...
വളരെ മനോഹരമായ രണ്ടു കവിതകള്‍...
സങ്കല്‍പങ്ങളോട്‌ യോജിക്കുന്നു.....
ആശംസകള്‍
January 22, 2008 5:58 AM


മിന്നാമിനുങ്ങുകള്‍ //സജി.!! said...
ആദ്യ പരീക്ഷണം നന്നായിരിക്കുന്നൂ..
ആശംസകള്‍..ഇനിയും എഴുതൂ..


January 22, 2008 6:09 AM
ദേശാടനകിളി said...
ഇവിടെക്ക് വന്ന ദ്രൌപതിക്കും മിന്നാമിനുങ്ങുകള്‍ക്കും വളരെ നന്ദി.
January 22, 2008 7:07 AM

aneeshans said...

jst a wow for this
യാത്രക്കാരെ മുഴുവന്‍ ഇറക്കിവിട്ടിറ്റാറ്റിലോ പുഴയിലോ
ട്രയിന്‍പോയി ആത്മഹത്യ ചെയ്യുന്നതെന്റെ
സ്വപ്നമായിരുന്നു.
!!!!

ദേശാടനകിളി said...

ആരോ ഒരാള്‍, സത്യമായിട്ടും ഞാന്‍ അങ്ങനെ ഒരു സ്വപ്നം കണ്ടിട്ടുണ്ട്. അധികം പഴക്കമില്ലാത്ത ഒരു സ്വപ്നം.

കാപ്പിലാന്‍ said...

ആത്മഹത്യ ചെയ്യുന്നതെന്റെ
സ്വപ്നമായിരുന്നു.


thats good

ശ്രീലാല്‍ said...

നന്ദി. ഈ വായന തന്നതിന്. നോട്ടം ജീവനില്ലാത്തതുമാത്രമല്ല എന്നു തോന്നുന്നു. കണ്ണടച്ചും അടയ്ക്കാതെയും മൂര്‍ച്ചയുള്ളതും തളര്‍ന്നതും രോഗം ബാധിച്ചതും വിശപ്പിന്റെയും കാമത്തിന്റെയും പ്രതീക്ഷയുടെയും മരവിപ്പിന്റെയും യാചനയുടെയും അങ്ങനെ ഒരുപാടു നോട്ടങ്ങള്‍ തീവണ്ടി മുറിക്കുള്ളില്‍ ഞാന്‍ കാണാറുണ്ട്.

കാവലാന്‍ said...

'തലതെറിച്ച ഓര്‍മ്മകള്‍
പരസ്പരം പറഞ്ഞു വെയില്‍ കാഞ്ഞ് ചിരിക്കുമവര്‍
അവരുടെ തലയ്ക്കുമുകളില്‍ മറ്റൊരു തീവണ്ടിയലറി
പാഞ്ഞുവരുന്നതുവരെ.'

ശരി തന്നെ. ചിരിയല്ല അട്ടഹാസം പോലൊന്ന്,
കൊള്ളാം .

ഏ.ആര്‍. നജീം said...

വിചിത്രമായ സ്വപ്നം ... മനോഹരമായ രണ്ട് കവിതകളും...

നന്നായിരിക്കുന്നുട്ടോ...