Wednesday, January 23, 2008

ജനിമൃതികളുടെ ബാലന്‍സിംഗ് ആക്ട്.

കല്ലിലേക്ക് എടുത്തിട്ടപ്പോള്‍ ഒന്നു ഞെട്ടി
അവിടെയിട്ട് കഴുത്തിനുപിടിച്ചമര്‍ത്തിയൊന്നു കറക്കിയപ്പോള്‍ ഒന്നു ഞെരങ്ങി
പിന്നെ അനങ്ങിയില്ല.
സംശയം തീര്‍ക്കാനൊന്നു മറിച്ചിട്ടുനോക്കി.
മാവ് ചത്തു.
ജനിമൃതികളുടെ ബാലന്‍സിങ് നിയമത്തിനു താഴെ
ഒരു ദോശ ജനിച്ചു.

8 comments:

ദേശാടനകിളി said...

മരണവും ജനനവും

Ziya said...

ദേശാടനക്കിളി,
കവിതകള്‍ കണ്ടു...
എല്ലാം ഇഷ്‌ടപ്പെട്ടു...
വാക്കുകളുടെ നുറുങ്ങുവളപ്പൊട്ടുകളില്‍ പതിയിരിക്കുന്ന ഗഹനത ചിന്തോദ്ദീപകം തന്നെ...

എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും നന്ദി
എല്ലാ ഭാവുകങ്ങളും...

അനാഗതശ്മശ്രു said...

ചപ്പാത്തിയും ഓം ലെറ്റും ഇങ്ങനെയാ ജനിക്കുന്നത് ....??
നല്ല ചിന്ത

Mubarak Merchant said...

ആഹാ..
ദോശ ചുട്ടതാന്നോ?
ഞാനോര്‍ത്തു, കിളിയല്ലേ, കല്ലിന്റെ പൊറത്തോട്ടിട്ടത് മൊട്ടയാരിക്കുമെന്ന്!
കവിത കൊള്ളാട്ടാ :)

Sanal Kumar Sasidharan said...

പാവം മാവ്‌
മനസമാധാനമായി ഒരു ദോശ തിന്നാനും സമ്മതിക്കരുത് :)

Sharu (Ansha Muneer) said...

രസകരമായ ഭാഷ്യം....:)

സാക്ഷരന്‍ said...

വട്ടത്തിലിട്ടൊന്നു തേച്ചു ..ന്നുംകൂടി ചേറ്ക്കായിരുന്നൂ
കൊള്ളാം നന്നായിരിക്കുന്നൂ …

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, വേറിട്ട ചിന്ത.