Tuesday, February 5, 2008

സ്വപ്നത്തിലെ ഫെമിനിസ്റ്റ്

കൂട്ടുകാരനെ പിന്നിലിരുത്തി നാട്ടുകാരുടെ മുന്നിലൂടെ
പറക്കുന്നതാണെന്റെ പതിവു സ്വപ്നം
കോഫീഷോപ്പില്‍ സുന്ദരന്മാരെ കാണുമ്പോള്‍
കണ്ണിറുക്കാതെ കമന്റു പറയാനെന്റെ നാവുവിറയ്ക്കും
പുകചുറ്റിമറയാകുന്ന ബാറില്‍
കൈചൂണ്ടി ഒരു പെഗിനോര്‍ഡര്‍ കൊടുക്കണം
തെരുവില്‍ ഇരുളിന്റെ മറവില്‍
ഒരുവേള മതില്‍ചാരി നിന്നൊരു പുകയൂതണം
ഇരുളിളിന്റെ നിശബ്ദതയെ കീറിയൊരു ജീപ്പ് മുന്നില്‍
ഉരഞ്ഞു നിന്നു.
“പോരുന്നോ ഒപ്പം? പുലരുമ്പോള്‍ തിരികെവിടാം,
വെറുകയ്യോടെ അല്ലാതെ.“

“ഫാ.. നിന്റെ..!“
എനിക്കുത്തരം മുട്ടി.
എന്റെ ഉറക്കം ഞെട്ടി.
തലയ്ക്കുമുകളില്‍ ഫാന്‍.
അതിനുതാഴെ എന്നെ ഞാന്‍ തിരിച്ചറിഞ്ഞു.
ഞാന്‍ ഒരു പെണ്‍കുട്ടിയാണ്.
കഴിഞ്ഞതും ഇനി വരാനിരിക്കുന്നതും എന്റെ
സ്വപ്നമാണ്.
സ്വപ്ന തകര്‍ച്ചയാണ്.

14 comments:

യാരിദ്‌|~|Yarid said...

ഇയാളൊരു ഫെമിനിസ്റ്റ് ആ‍ണൊ? കണ്ടിട്ടു തോന്നുന്നില്ല. ഒരു സ്വപ്ന ജീവിയെ പോലുണ്ട്....;)

കുറുമാന്‍ said...

ദേശാടന കിളി കരയാറില്ല

Sharu (Ansha Muneer) said...

ഈ പറഞ്ഞതൊക്കെ ആണൊ ഫെമിനിസം????

ദേശാടനകിളി said...

:( എന്റെ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെടുന്നോ?

ഒരാള്‍ എഴുതുന്നത് അയാളുടെ വ്യക്തിത്വം എന്നാണ് വരുന്നെങ്കില്‍ അതിത്തിരി കഷ്ടമല്ലേ?
എഴുതുന്നതൊക്കെ ആത്മകഥാംശമുള്ളതാണെങ്കില്‍ എഴുതുന്നവരൊക്കെ എന്നേ ആത്മഹത്യചെയ്തേനെ.

ഇതാണ് ഫെമിനിസം എന്ന് ഞാന്‍ പറഞ്ഞില്ല. പുരുഷനു തുല്യമായി അവന്‍ ചെയ്യുന്നതൊക്കെ ചെയ്യാന്‍ കൊതിക്കുന്ന ഒരു പെണ്‍‌മനസിനെ കുറിച്ചും ഒടുവില്‍ അവന്റെ പതിവു കണ്ണിനുമുന്നില്‍ ഒളിച്ചോടുന്ന മനസിനെയും കുറിച്ചാണ്.

മനസിലാക്കിയില്ലെങ്കിലും ആരും കൂടുതല്‍ തെറ്റിദ്ധരിക്കില എന്നുകരുതുന്നു

Ziya said...

“ഫാ.. നിന്റെ..!”
എനിക്കുത്തരം മുട്ടി.
പാവം കിളി!

അല്ല ഈ പുകയൂതുന്നതും പെഗിനോര്‍ഡര്‍ ചെയ്യുന്നതും കമന്റടിക്കുന്നതുമാണ് ഫെമിനിസമെന്ന് കൊച്ചിനോടാരാ പറഞ്ഞേ?

എത്ര ജീപ്പ് ഗുണ്ടകള് വന്നാലും ഒറ്റക്ക് നിന്ന് അടിച്ച് നിലം‌പരിശാക്കണം കൊച്ചേ. ദുര്‍ബലചിത്തയാവരുത് കേട്ടോ.
ഫെമിനിസ്റ്റുകള്‍ സംഘം ചേരരുത്, കൂട്ടു കൂടരുത്. അരക്കച്ച സോറി അരഞ്ഞാണം മുറുക്കി അങ്ങ് എറങ്ങിയേക്കണം. ഒരുത്തനേം വകവെക്കല്ല് :)

ദേശാടനകിളി said...

എന്റെ ടൈറ്റില്‍ ആണ് തെറ്റിദ്ധാരണയ്ക്കു കാരണം എന്നു തോന്നുന്നു. അതു ഞാന്‍ മാറ്റി.

സിയ ഇതൊന്നും ഫെമിനിസം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ ഇതൊക്കെയാണ് മറ്റെന്തോ എന്ന് എനിക്കും അറിയാം.

സിയ അവസാനത്തെ പാരഗ്രാഫ് മനസിലായില്ല. സംഘം ചേരലും കൂട്ടുചേരലും ഒന്നും.

അഭിപ്രായത്തിനു നന്ദി.

ഞാന്‍ ഒരു ഫെമിനിസ്റ്റ് അല്ല. അങ്ങനെ കാണാന്‍ തോന്നിയാല്‍ പരാതിയും ഇല്ല. കാരണം അത് കാണാന്‍ തോന്നുന്നവരുടെ കാഴ്ചപാടിന്റെ ഒരു അവസ്ഥയാണ്. അതും ഒരു കുഴപ്പമല്ല.

FLASH said...

വേണേല്‍ ആര്‍ത്തവപ്പാഡുകൊണ്ട് ഒരു ലോറി ഗുണ്ടകളെ ബോധം കെടുത്തുകയും ആവാം കൊച്ചേ ;)

സൂപ്പര്‍ അബ്സോര്‍ബന്റ് സ്റ്റേഫ്രീക്കൊരു പരസ്യവുമാവും.

കാഴ്‌ചക്കാരന്‍ said...

ഇങ്ങനെ സ്വപ്‌നങ്ങളങ്ങ്‌ ഉറക്കെ പറയുന്നതു കേള്‍ക്കാന്‍ രസമുണ്ട്‌... നടക്കട്ടെ.... തുടരട്ടെ എഴുത്ത്‌..

ദേശാടനകിളി said...

ഒരു പെണ്‍കുട്ടിക്ക് ഒരു സ്വപ്നം പോലും കാണാനാകാത്ത അവസ്ഥയാണോ?
അവള്‍ ഇങ്ങനെ ഇറങ്ങി അലഞുനടന്നു എന്നല്ല പറഞ്ഞത്. ഒരു സ്വപ്നം തുറന്നെഴുതിയാല്‍ അതൊരു പാതകമാകുന്ന സമൂഹത്തെ ഭയത്തോടുകൂടി മാത്രമെ കാണാനാകൂ.

ഫ്ലാഷ് ഒരു കാര്യം മനസിലാക്കുക, നമ്മുടെ അപരിചിതരായ സ്ത്രീകള്‍‍ക്കുമാത്രമുള്ളതല്ല ആര്‍ത്തവവും സാനിട്ടറി പാഡും. അതു മറക്കുകയും അരുത്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്നാ പിന്നെ സ്വപ്നം കണ്ടൊ
സ്വപ്നങ്ങള്‍ എത്രയോ ധന്യം.

siva // ശിവ said...

എന്തു നല്ല ഭാവന....

Rajeend U R said...
This comment has been removed by the author.
വിനയന്‍ said...

എന്താണീ ഫെമിനിസം ആവോ...

ഏതോ ഒരു സിനിമയില്‍ എന്‍.എഫ് വര്‍ഗീസ് കനകയോടായി പറയുന്ന ഒരു ഡയലോഗ് ഓര്‍മ വരുന്നു.(കഥാപാത്രങ്ങള്‍)

“എന്തറിഞ്ഞിട്ടാടീ ഈ നെഗളിപ്പ്..എന്നെങ്കിലുമൊരിക്കല്‍ ഒരുത്തന്‍ വന്ന് ഈ മടിക്കുത്ത് അഴിക്കും അതുവരെ മാത്രമെയുള്ളൂ..........”

-----------
സോറി ഞാന്‍ ഒരു പുരുഷ മേധാവി അല്ല...
(ഞാനൊരു തറയല്ല)

rathisukam said...

ഏതെങ്കിലും പുഷനെ ഒന്നു പീഡിപ്പിക്കണംന്നു പറഞ്ഞില്ലല്ലൊ. ഭാഗ്യം.