Thursday, February 7, 2008

ഞായറാഴ്ച ചത്തുവീഴുന്ന ഈച്ചകള്‍

കപ്പിനും ചുണ്ടിനും ഇടയില്‍
ഒരുപാട് ഉമ്മകളുടെ ഇടവേള.

ചായ നാവും, കപ്പ് ചുണ്ടും കൊതിച്ചിരുന്നു
അതിനുള്ളില്‍ ഒരു ഈച്ച
പുനര്‍ജന്മവും കാത്തുകിടന്നു.

“പോത്തുപോലെ കിടന്നുറങ്ങാതെ
എണീക്കെടീ കഴുതെ“
പോത്തിനും കഴുതയ്ക്കുമിടലിലെ ജീവിയായ്
ഞാന്‍ എണീറ്റു.
കര്‍മ്മം തേടി സ്വയം ശ്രാദ്ധമായൊഴുകി നടന്ന
ഈച്ചയെ ജനാലവഴി പുറത്തേക്ക് എറിഞ്ഞു
ഞാന്‍ തിരിഞ്ഞുകിടന്നു.

ഇന്ന് ഞായറാഴ്ചയാണ്.

13 comments:

ദേശാടനകിളി said...

ഞായറാഴ്ച ചത്തുവീഴുന്ന ഈച്ചകള്‍

ശ്രീനാഥ്‌ | അഹം said...

അപ്പോ ചായ കുടിച്ചില്ലാ അല്ലെ?

ഫസല്‍ ബിനാലി.. said...

ഈച്ചകള്‍ക്കറിയില്ലായിരിക്കും അത് സൂപ്പര്‍ സണ്ഡേ ആയിരുന്നെന്ന്.കവിത കൊള്ളാം, ആശംസകള്‍

കാപ്പിലാന്‍ said...

:)

പപ്പൂസ് said...

ഞായറാഴ്ചയായതു നന്നായി, ചായ ഇനീം ഉണ്ടാക്കാമല്ലോ!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹ.അപ്പോ അതാണ് കാര്യം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ ഈച്ചേ എടുത്തു കളഞ്ഞ് ചായ കുട്റ്റിച്ചോളൂ, നോണ്‍ വെജ് ചായ

ഏ.ആര്‍. നജീം said...

പിന്നല്ലാതെ , ചുമ്മ തിരിഞ്ഞു കിടന്നുറങ്ങാന്‍ നോക്ക് .... ഇന്ന് ഞയറാഴ്ച അല്ലെ... :)

simy nazareth said...

excellent!

ശ്രീ said...

“പോത്തിനും കഴുതയ്ക്കുമിടലിലെ ജീവിയായ്
ഞാന്‍ എണീറ്റു.”
അതേതു ജീവി?

കൊള്ളാം.
:)

നിരക്ഷരൻ said...

ഈച്ചയെ ജനാലവഴി പുറത്തേക്ക് എറിഞ്ഞു..

എന്നിട്ട് ? ചായ കുടിച്ചോ ഇല്ലയോ ?
അതോ അടുത്ത ഈച്ചയ്ക്ക് സമാധിയാകാന്‍ അവിടെത്തന്നെ വെച്ചോ ? :) :)

രാഗേഷ് said...

കലാകൌമുദി മലയാളം ബ്ലോഗിനെ ഒന്നടങ്കം അപമാനിച്ചതില്‍ പ്രതിഷേധിച്ച് 11 - 2 - 2008 തിങ്കളാഴ്ച രാവിലെ 6 മണിമുതല്‍ 24 മണിനേര ബ്ലോഗ്ഗര്‍ത്താല്‍ പ്രഖ്യാപിച്ച വിവരം അറിയിക്കുന്നു . ആയതിനാല്‍ 11.2.08 രാവിലെ 6 മണി മുതല്‍ 12.2.08 രാവിലെ 6 മണി വരെ ആരും തന്നെ ബ്ലോഗ് പോസ്റ്റാതെയും മറ്റ് ബ്ലോഗുകള്‍ വായിക്കാതെയുംകമന്റ് എഴുതാതെയും ബ്ലോഗുകള്‍ അടച്ച് ഈ പ്രതിഷേധ ബ്ലോഗ്ഗര്‍ത്താലില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

siva // ശിവ said...

nice poem...congratulations...