ട്രെയിന്‍
രണ്ടു തണ്ടിലായി നീങ്ങുന്ന ഒട്ടനേകം
ശൌച്യാലയങ്ങളുടെ ഗന്ധവും
ജീവനില്ലാത്തനോട്ടങ്ങള്‍ പരസ്പരമെറിഞ്ഞ് രസിക്കും
യാത്രക്കാരുടെ ബന്ധവും
ചേര്‍ന്ന ഇരുമ്പു ട്രയിന്‍
എനിക്കൊരു ഹരമായിരുന്നു
അതിനേക്കാളാറെ വിരസതയും ആയിരുന്നു.
യാത്രക്കാരെ മുഴുവന്‍ ഇറക്കിവിട്ടിറ്റാറ്റിലോ പുഴയിലോ
ട്രയിന്‍പോയി ആത്മഹത്യ ചെയ്യുന്നതെന്റെ
സ്വപ്നമായിരുന്നു.
റയില്‍
കൂട്ടിമുട്ടാതെ കൈകള്‍ ചേര്‍ത്ത് വച്ച് കിടന്നുരുക്കു സ്വപ്നം കാണും
മെലിഞ്ഞ ഇണകള്‍
സ്വപ്നതകര്‍ച്ചകള്‍ക്ക് തലവയ്ചു കിടക്കാനൊരുക്കിയ
ഈര്‍ക്കില്‍ തലയണകള്‍
തലതകര്‍ന്നുചത്തവരുടെ തലതെറിച്ച ഓര്‍മ്മകള്‍
പരസ്പരം പറഞ്ഞു വെയില്‍ കാഞ്ഞ് ചിരിക്കുമവര്‍
അവരുടെ തലയ്ക്കുമുകളില്‍ മറ്റൊരു തീവണ്ടിയലറി
പാഞ്ഞുവരുന്നതുവരെ.
